നെല്ലളന്ന മുഴുവൻ കർഷകർക്കും 
തുക നൽകണം: കർഷകസംഘം



  പാലക്കാട്‌ സപ്ലൈകോയ്‌ക്ക്‌ നെല്ല്‌ നൽകിയ മുഴുവൻ കർഷകർക്കും അടിയന്തരമായി വില നൽകണമെന്ന്‌ കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നവംബർ 15 വരെ അംഗീകരിച്ച  പിആർഎസിന്‌  മാത്രമാണ്‌ ഇപ്പോൾ സിവിൽ സപ്ലൈസ്‌ കോർപ്പറേഷൻ അംഗീകരിച്ച്‌ തുക വിതരണം ചെയ്യുന്നത്‌. സിവിൽ സപ്ലൈസ്‌ വരുത്തിയ ഈ കാലതാമസം കർഷകർക്ക്‌ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.  പിആർഎസ്‌ ലഭിച്ച മുഴുവൻ കർഷകരുടെയും പിആർഎസ്‌ അംഗീകരിക്കുകയും കാലതാമസമില്ലാതെ തുക വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുകയും വേണം. നെല്ലിന്റെ താങ്ങുവില വർധിപ്പിക്കാൻ കേന്ദ്ര –- സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.   താങ്ങുവില ഇനത്തിൽ കേന്ദ്രം സംസ്ഥാനത്തിന്‌ നൽകാനുള്ള 1400 കോടിയോളം രൂപ അടിയന്തരമായി  അനുവദിക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും  ജില്ലാ പ്രസിഡന്റ്‌ കെ ഡി പ്രസേനൻ എംഎൽഎ, സെക്രട്ടറി എം ആർ മുരളി എന്നിവർ അറിയിച്ചു.   Read on deshabhimani.com

Related News