കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം



പാലക്കാട്‌ കേരള സ്റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ(കെഎസ്‌കെടിയു) ജില്ലാ സമ്മേളനം ശനിയാഴ്‌ച രാവിലെ 10ന്‌ തുടങ്ങും. ശ്രീകൃഷ്‌ണപുരം എ അയ്യപ്പൻ നഗറിൽ (സംഗീത ശിൽപ്പം ഓഡിറ്റോറിയം) യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ്‌ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. കാർഷിക മേഖലയിലെ പുത്തൻ പ്രവണതകളും പരിമിതികളും സാധ്യതകളുമെല്ലാം സമ്മേളനം വിലയിരുത്തും. 351 പ്രതിനിധികൾ പങ്കെടുക്കും.  ഞായറാഴ്‌ച ജില്ലാ കമ്മിറ്റിയെയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും.   Read on deshabhimani.com

Related News