മുതലമടയിൽ വാർഷിക 
പദ്ധതിയായില്ല; ഇടപെട്ട്‌ കലക്‌ടർ



കൊല്ലങ്കോട് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി വാർഷിക പദ്ധതി സമർപ്പിക്കാതെ മുതലമട പഞ്ചായത്ത്‌. പ്രശ്‌നപരിഹാരത്തിനായി ഇടപെട്ട്‌ ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറികൂടിയായ കലക്ടർ.  ജില്ലയിൽ ഇതുവരെ വാർഷിക പദ്ധതി തയ്യാറാക്കി സമർപ്പിക്കാത്ത യുഡിഎഫ്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെയാണ്‌ ഇടപെടൽ. കലക്ടറുടെ നിർദേശപ്രകാരം ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത വിളിച്ചുചേർത്ത പ്രത്യേകയോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ അധ്യക്ഷയായി. പഞ്ചായത്ത് വികസന സ്ഥിരംസമിതി യോഗം 23നും ഭരണസമിതിയോഗം 24നും വിളിച്ചുചേർത്ത് വാർഷിക പദ്ധതി അംഗീകരിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാൻ ധാരണയായി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ ശാലിനി കറുപ്പേഷ്, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, പഞ്ചായത്ത് പ്രസിഡന്റ്‌ പി കൽപ്പനാദേവി, ഭരണ സമിതി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News