ട്രെയിനിൽ കടത്തിയ 97 ലക്ഷം രൂപയുമായി 2 പേർ പിടിയിൽ
പാലക്കാട് ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 97 ലക്ഷം രൂപയുമായി രണ്ട് അതിഥിത്തൊഴിലാളികളെ റെയിൽവേ പൊലീസ് പിടികൂടി. മഹാരാഷ്ട്ര സംഗ്ലി സ്വദേശികളായ നന്ദകുമാർ(32), മഹേഷ് (22) എന്നിവരെയാണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്‌റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തത്. തിരുപ്പതി–- -കൊല്ലം എക്സ്പ്രസിലെ എ സി കമ്പാർട്ടുമെന്റിലെ യാത്രക്കാരായ ഇവർ കോയമ്പത്തൂരിൽനിന്നാണ് കയറിയത്. ചങ്ങനാശേരിയിലേക്കായിരുന്നു ടിക്കറ്റ്. വസ്ത്രത്തിന്റെ പ്രത്യേക അറയിലും ബാഗിലുമായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പണവും പ്രതികളെയും തുടരന്വേഷണത്തിനായി ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ അഡീഷണൽ ഡയറക്ടർക്ക് കൈമാറി. ആർപിഎഫ് സി ഐ സൂരജ് എസ് കുമാറിന്റെ നേതൃത്വത്തിൽ എഎസ്‌ഐമാരായ സജി അഗസ്റ്റിൻ, ഷാജുകുമാർ, എ മനോജ്, ഹെഡ് കോൺസ്റ്റബിൾ വി സവിൻ, എൻ ശ്രീജിത്ത്, വനിതാ കോൺസ്റ്റബിളുമാരായ എൻ എസ് ശരണ്യ, ജി അശ്വതി, എ അമൃത എന്നിവർ പരിശോധനയിൽ പങ്കെടുത്തു. Read on deshabhimani.com