6 ശതമാനം 
മഴക്കുറവ്‌



പാലക്കാട്‌ സംസ്ഥാനത്ത്‌ ദിവസങ്ങളായി മഴ ശക്തമായെങ്കിലും ജില്ലയിൽ ഇക്കാലയളവിൽ ലഭിക്കേണ്ട മഴ ഇനിയുമായില്ല. പാലക്കാട്‌ ആറ്‌ ശതമാനം മഴക്കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. സംസ്ഥാനത്ത്‌ എറണാകുളം, ഇടുക്കി ജില്ലകളിലാണ്‌ ഏറ്റവും കുറവ്‌ ശതമാനം മഴ രേഖപ്പെടുത്തിയത്‌. കഴിഞ്ഞ ദിവസങ്ങളിൽ ആലത്തൂരായിരുന്നു ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌. എന്നാൽ പുതിയ കണക്കുപ്രകാരം ചിറ്റൂരാണ്‌ (50 മില്ലീമീറ്റർ) കൂടുതൽ മഴ പെയ്‌തത്‌. കുറവ്‌ പട്ടാമ്പിയും. കൊല്ലങ്കോട്‌–-23.8, പാലക്കാട്‌–-24.4, മണ്ണാർക്കാട്‌–- 14.4, പട്ടാമ്പി–- 4.7, ഒറ്റപ്പാലം–- 20, തൃത്താല–- 8 എന്നിങ്ങനെയാണ്‌ ലഭിച്ച മഴ. നിലവിൽ ജില്ലയിൽ യെല്ലോ അലർട്ടാണ്‌. ശനിയാഴ്‌ചയും പാലക്കാട്‌ കാര്യമായ മഴ പെയ്‌തില്ല. മംഗലംഡാമിലെ ജലനിരപ്പ്‌ സംബന്ധിച്ച്‌ ഒന്നാംഘട്ട മുന്നറിയിപ്പ്‌ നൽകി. നിലവിൽ 77 ശതമാനം വെള്ളം സംഭരിച്ചു. സെക്കൻഡിൽ 24.82 ദശലക്ഷം ഘനയടി വെള്ളമാണ്‌ ഡാമിൽനിന്ന്‌ പുറത്തേക്കൊഴുക്കുന്നത്‌. മീങ്കര, വാളയാർ, പോത്തുണ്ടി, ചുള്ളിയാർ അണക്കെട്ടുകൾ എന്നിവിടങ്ങളിൽ നിലവിൽ മുന്നറിയിപ്പുകളില്ല. Read on deshabhimani.com

Related News