സിബിഎസ്ഇ സംസ്ഥാന 
കലോത്സവം അഹല്യയിൽ



പാലക്കാട് സിബിഎസ്‌ഇ സംസ്ഥാന കലോത്സവം അഹല്യ പബ്ലിക് സ്‌കൂളിൽ നടക്കും. നവംബർ 8,9,10 തീയതികളിൽ നടക്കുന്ന കലോത്സവത്തിൽ 149 ഇനങ്ങളിലായി 35 സ്റ്റേജുകളിൽ മത്സരം നടക്കും. 28 സഹോദയകളിലെ ഏഴായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്‌സ്‌ പ്രസിഡന്റ്‌ ഫാ. സിജൻ പോൾ, ജനറൽ സെക്രട്ടറി ജോജി പോൾ, പാലക്കാട് സഹോദയ കോംപ്ലക്സ് പ്രസിഡന്റ്‌ ഷാജി കെ തയ്യിൽ, അഹല്യ അക്കാദമിക് വൈസ് പ്രസിഡന്റ് രജിതൻ, അഹല്യ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ലത പ്രകാശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News