ഗ്രീഷ്‌മയ്‌ക്ക്‌ വേണം 
സുമനസ്സുകളുടെ സഹായം



പാലക്കാട് ഗുരുതര രോഗം മൂലം ദുരിതം പേറുന്ന ഗ്രീഷ്‌മയ്ക്ക്‌ സുമനസ്സുകളുടെ സഹായം. ഹൃദയ വാൽവിനും ശ്വാസകോശത്തിനും ബാധിച്ച രോഗവുമായി കഴിഞ്ഞ പത്തുവർഷമായി മല്ലിടുകയാണ്‌ പുതുപ്പരിയാരം പഞ്ചായത്ത്‌ പത്താം വാർഡ്‌ പൂച്ചിറയിൽ ശിവന്റെയും ഗീതയുടെയും മകൾ ഗ്രീഷ്മ(28). അടിയന്തരമായി ശസ്‌ത്രക്രിയ നടത്തണമെന്നാണ്‌ ചികിത്സിക്കുന്ന കോയമ്പത്തൂർ പി എസ്‌ ജി ആശുപത്രിയിലെ ഡോക്ടറുടെ നിർദേശം. എന്നാൽ എഫ്‌സിഐ ഗോഡൗണിലെ ചുമട്ടുതൊഴിലാളിയായ ശിവന്‌ ശസ്‌ത്രക്രിയക്കുള്ള തുക താങ്ങാനാവുന്നതല്ല.  ശിവന്റെ വരുമാനം കൊണ്ട്‌ കുടുംബംപുലർത്താനും മകളുടെ ചികിത്സാ ചെലവും വാടക നൽകലും സാധിക്കാത്ത സ്ഥിതിയാണ്‌.  അച്ഛന്‌ ഭാരം താങ്ങാനാവാതെ വന്നപ്പോൾ ഇളയമകൻ ശ്രീഷ്‌ണു പഠിത്തം മതിയാക്കി കൂലിപ്പണിക്ക്‌ പോയിത്തുടങ്ങി. പഠിക്കാൻ മിടുക്കിയായിരുന്ന ഗ്രീഷ്‌മയെ ബിരുദ പഠനത്തിന്റെ അവസാന ഘട്ടത്തിലാണ്‌ രോഗം തളർത്തിയത്‌. ശസ്‌ത്രക്രിയക്ക്‌ പണം കണ്ടെത്താൻ സാധിക്കാത്ത കുടുംബത്തിന്‌ സഹായമെത്തിക്കാൻ പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർടികളുടെ പ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ എന്നിവർ ചേർന്നുള്ള ചികിത്സാ സഹായ നിധി രൂപീകരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതുപ്പരിയാരം ശാഖയിൽ ആരഭിച്ച അക്കൗണ്ടിലേക്ക്‌ സഹായം നൽകി  സഹായിക്കണമെന്ന്‌ സഹായനിധി ഭാരവാഹികൾ അഭ്യർഥിച്ചു. ഗ്രീഷ്‌മ ചികിത്സാ സഹായ നിധി, അക്കൗണ്ട്‌ നമ്പർ: 43075176229, എസ്‌ബിഐ, പുതുപ്പരിയാരം ബ്രാഞ്ച്‌, ഐഎഫ്‌എസ്‌സി കോഡ്‌:  SBIN0008245. എന്ന അക്കൗണ്ടിലേക്കാണ്‌ തുക അയക്കേണ്ടത്‌. ഫോൺ: പി ആർ ബിന്ദു(പഞ്ചായത്ത്‌ പ്രസിഡന്റ്‌) 8592055091, പി ജയപ്രകാശ്‌–-9446482346.   Read on deshabhimani.com

Related News