വിദ്യാഭ്യാസ സെമിനാർ
പാലക്കാട് കേരളത്തിലെ വിദ്യാഭ്യാസ ഗുണതയും പരീക്ഷാ പരിഷ്കാരങ്ങളും വിഷയത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് സെമിനാർ സംഘടിപ്പിച്ചു. കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ എസ് സുധീർ അധ്യക്ഷനായി. ഡോ. പി വി പുരുഷോത്തമൻ, ഡോ. കെ രാമചന്ദ്രൻ എന്നിവർ വിഷയാവതരണം നടത്തി. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ അജില, ബാലസംഘം അക്കാദമിക് ജില്ലാ കോ -–-ഓർഡിനേറ്റർ പി ടി രാഹേഷ് എന്നിവർ സംസാരിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി ഡി മനോജ് സ്വാഗതവും കെ മണികണ്ഠൻ നന്ദിയും പറഞ്ഞു. Read on deshabhimani.com