മലിനീകരണ നിയന്ത്രണ ബോർഡിന്റെ കർശന നിയമങ്ങളിൽ ഇളവ്‌ വേണം



 ഒറ്റപ്പാലം അനിയന്ത്രിതമായ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കർശന നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കണമെന്ന് കേരള സംസ്ഥാന ചെറുകിട മരവ്യവസായ അസോസിയേഷൻ  ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.  മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് അനിത ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ പ്രമോദ് അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം രജിസ്ട്രാർ ബഷീർ പദ്ധതി വിശദീകരിച്ചു.  ജില്ലാ പ്രസിഡന്റ് വി സുരേന്ദ്രൻ, സെക്രട്ടറി കെ വി സന്തോഷ്, വ്യാപാരിവ്യവാസായ സമിതി ജില്ലാ സെക്രട്ടറി വി അനന്തൻ, ഷമീർ എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: ഷമീർ സിദ്ദീഖ്‌ (പ്രസിഡന്റ്), കെ വി സന്തോഷ് (സെക്രട്ടറി), വി സുരേന്ദ്രൻ (ട്രഷറർ). Read on deshabhimani.com

Related News