പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്ക് 
നോട്ടിലാണ്‌ താൽപ്പര്യം: 
കെ മുരളീധരൻ



  കോഴിക്കോട് പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്ക് വോട്ടിൽ അല്ല നോട്ടിലാണ് താൽപ്പര്യമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട്ട് നടക്കുന്നത് രാഷ്ട്രീയ മത്സരമാണ്. സംഘടനാ വീഴ്ചകളും വിമർശനങ്ങളും തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാം.  നേതൃത്വത്തിന്റെ വീഴ്ചകൾ പറയേണ്ടത് പാർടി പോർമുഖത്ത് നിൽക്കുമ്പോഴല്ല. കോൺ​ഗ്രസിൽ തലമുറ മാറുമ്പോൾ ശൈലിയിൽ മാറ്റം വരും.അത് സ്വാഭാവികമാണ്.  ഇത് പാർടി കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല. കോർപറേഷൻ നോക്കാൻ അറിയാത്ത ആളെയാണ് ബിജെപി വയനാട് സ്ഥാനാർഥിയാക്കിയതെന്നും മുരളീധരൻ പറഞ്ഞു. Read on deshabhimani.com

Related News