ആഹാ 
ആഹ്ലാദം 
ആഘോഷം



 സ്വന്തം ലേഖിക പാലക്കാട്‌ അറിവിനെ തിരിച്ചറിവാക്കാനും കെടാതെ സൂക്ഷിക്കാനും മിനുക്കിയെടുക്കാനുള്ള അവസരം കൊച്ചുകൂട്ടുകാർ പാഴാക്കിയില്ല. ചോദിച്ചും അറിഞ്ഞും മനസ്സിലാക്കിയും അവർ വിജ്ഞാനത്തിന്‌ മാറ്റുകൂട്ടി. ഒപ്പം പാട്ടും മൃദംഗവും ഒക്കെ ആയതോടെ അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌  ജില്ലാ മത്സരം പൂർണാർഥത്തിൽ ഉത്സവമായി.  സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ജേതാവ്‌ ബീന ആർ ചന്ദ്രൻ ജില്ലാ മത്സരം ഉദ്‌ഘാടനം ചെയ്‌തു. ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ സുരേഷ്‌ വെള്ളിമംഗലം അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു മുഖ്യാതിഥിയായി. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ, പീച്ചി കെഎഫ്‌ആർഐ പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. എ വി രഘു, ക്വിസ്‌ മാസ്‌റ്റർ സന്ദീപ്‌ ബാലകൃഷ്‌ണൻ, വിക്ടോറിയ കോളേജ്‌ യൂണിയൻ ചെയർമാൻ അഗ്നി ആഷിക്‌ എന്നിവർ സംസാരിച്ചു. അക്ഷരമുറ്റം ജില്ലാ കോ–-ഓർഡിനേറ്റർ പി ഉണ്ണികൃഷ്‌ണൻ സ്വാഗതവും ദേശാഭിമാനി ബ്യൂറോ ചീഫ്‌ വേണു കെ ആലത്തൂർ നന്ദിയും പറഞ്ഞു.  ബീന ആർ ചന്ദ്രൻ, ദേശീയ സ്‌കൂൾ രത്ന അവാർഡ്‌ നേടിയ അധ്യാപിക എം എൻ അനിത, തടവ്‌ സിനിമയിലെ അഭിനേതാവ്‌ ദേശാഭിമാനി ഏജന്റ്‌ പി പി സുബ്രഹ്മണ്യൻ എന്നിവരെ ഇ എൻ സുരേഷ്‌ബാബു ആദരിച്ചു. ഷിമ ഹരിദാസ്‌ പ്രാരംഭഗാനം ആലപിച്ചു. സമാപന പരിപാടി ഉദ്‌ഘാടനവും സമ്മാനവിതരണവും മൃദംഗ വിദ്വാൻ ഡോ. കുഴൽമന്ദം ജി രാമകൃഷ്‌ണൻ നിർവഹിച്ചു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ കെ അജില അധ്യക്ഷയായി. ദേശാഭിമാനി ബ്രാഞ്ച്‌ സെക്രട്ടറിമാരായ പി കെ കനകാധരൻ, യു സജിൻ എന്നിവർ സംസാരിച്ചു. ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എസ്‌ സിരോഷ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സി സതീഷ്‌ചന്ദ്രൻ നന്ദിയും പറഞ്ഞു. ഒന്നാംസ്ഥാനം നേടിയ വിദ്യാർഥിക്ക്‌ 10,000 രൂപയും സർട്ടിഫിക്കറ്റും മൊമന്റോയുമാണ്‌ സമ്മാനം. രണ്ടാംസ്ഥാനക്കാർക്ക്‌ 5,000 രൂപയും സർട്ടിഫിക്കറ്റും മൊമന്റോയുമാണ്‌ സമ്മാനിച്ചത്‌. ഒന്ന്‌, രണ്ട്‌ സ്ഥാനം നേടിയവർ നവംബർ 23ന്‌ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും. ടാലന്റ്‌ ഫെസ്‌റ്റിനൊപ്പം ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ശാസ്‌ത്ര പാർലമെന്റ്‌ സംഘടിപ്പിച്ചു. പീച്ചി കെഎഫ്‌ആർഐ ചീഫ്‌ സയന്റിസ്‌റ്റ്‌ എ വി രഘു വിദ്യാർഥികളുമായി സംവദിച്ചു. രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ക്വിസ്‌ പരിപാടി സന്ദീപ്‌ ബാലകൃഷ്‌ണൻ നയിച്ചു. Read on deshabhimani.com

Related News