ബയോളജി കഴിപ്പിച്ചു, 
ദഹിപ്പിച്ചത്‌ കെമിസ്‌ട്രി



  പാലക്കാട്‌ ശാസ്‌ത്രത്തിന്റെ ഇടപെടൽ എല്ലായിടത്തുമുണ്ട്‌. അത്‌ ബയോളജിയിലും കെമിസ്‌ട്രിയിലും ഫിസിക്‌സിലുമായി പരന്നു കിടക്കുന്നു. ബയോളജി കഴിപ്പിച്ചു പക്ഷേ, ദഹിപ്പിച്ചത്‌ കെമിസ്‌ട്രിയാണ്‌ എന്ന കൊച്ചുദാഹരണത്തിലൂടെ ശാസ്‌ത്രം ആർജിച്ചെടുത്ത നാഴികക്കല്ലുകളിലൂടെ സഞ്ചാരം നടത്തുകയായിരുന്നു സയൻസ്‌ പാർലമെന്റ്‌. പീച്ചി കെഎഫ്‌ആർഐ പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. എ വി രഘുവാണ്‌ നയിച്ചത്‌.  സാമാന്യചിന്തകൾക്കപ്പുറമാണ്‌ ശാസ്‌ത്രലോകത്തിന്റെ വികസനം. ഭൂമി പരന്നതാണ് എന്നത്‌ സാമാന്യ ചിന്തയാണ്‌. എന്നാൽ ഉരുണ്ടാണ്‌ എന്നത്‌ ശാസ്‌ത്രത്തിന്റെ കണ്ടുപിടിത്തമാണ്‌. ആപ്പിൾ താഴേയ്‌ക്ക്‌ വീണതിനു പിന്നിൽ ഒരു കാരണമുണ്ട്‌. ആ കാരണം തേടലാണ്‌ ശാസ്‌ത്രമെന്ന്‌ സിമ്പിളായി പറഞ്ഞവസാനിക്കുമ്പോൾ സംശയാലുക്കളായ കുട്ടിശാസ്‌ത്രജ്ഞർ അവസാനിക്കാത്ത ചോദ്യങ്ങളുമായി എഴുന്നേറ്റു. ശാസ്‌ത്രം പഠിച്ചവർപോലും അന്ധവിശ്വാസത്തിന്‌ അടിമപ്പെടുന്നു. പഠിച്ച ശാസ്‌ത്രം പ്രായോഗത്തിലേക്കു കൊണ്ടുവരുന്നതിൽ പിന്നിലായി പോകുന്നതിന്റെ നിരാശ പലരും പ്രകടിപ്പിച്ചു.   Read on deshabhimani.com

Related News