ജില്ലയിൽ 88 പഞ്ചായത്തിലായി 146 പുതിയ വാർഡ്
പാലക്കാട് ത്രിതല പഞ്ചായത്ത് വാർഡ് പുനഃക്രമീകരണത്തിൽ ജില്ലയിൽ 88 പഞ്ചായത്തിലായി 146 എണ്ണം വർധിച്ചു. ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷനും 13 ബ്ലോക്ക് പഞ്ചായത്തിലായി 17 ഡിവിഷനും കൂടി. പഞ്ചായത്തിൽ 1,490 വാർഡ് 1,636 ആയി. വനിതാ സംവരണം–-838. പട്ടികജാതി സംവരണം–-252. പട്ടികവർഗ സംവരണം–-32. വിഭജനത്തിൽ മൂന്ന് വാർഡുകൾവരെ വർധിച്ച ഒമ്പത് പഞ്ചായത്തുണ്ട്. 44 പഞ്ചായത്തിൽ രണ്ടുവീതവും 31 പഞ്ചായത്തിൽ ഓരോ വാർഡുവീതവും കൂടി. തൃക്കടീരി, തച്ചമ്പാറ, അഗളി, ഷോളയൂർ പഞ്ചായത്തുകളിൽ മാറ്റമില്ല. പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, ചിറ്റൂർ–-തത്തമംഗലം, പട്ടാമ്പി, മണ്ണാർക്കാട് നഗരസഭകളിലായി ഒമ്പത് വാർഡ് വർധിച്ചു. ചെർപ്പുളശേരി നഗരസഭയിൽ മാറ്റമില്ല. ബ്ലോക്ക് പഞ്ചായത്തിൽ 183 ഡിവിഷൻ 200 ആയി വർധിച്ചു. 103 -ഡിവിഷൻ സ്‌ത്രീസംവരണമാണ്. പട്ടികജാതി വിഭാഗത്തിന് 28ഉം പട്ടികവർഗ വിഭാഗത്തിന് ആറും സംവരണം ചെയ്‌തിട്ടുണ്ട്. അട്ടപ്പാടി ബ്ലോക്കിലാണ് പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്‌തിട്ടുള്ളത്. ജില്ലാ പഞ്ചായത്തിൽ 30 ഡിവിഷൻ 31 ആയി ഉയർന്നു. 16 ഡിവിഷൻ സ്‌ത്രീസംവരണമാണ്. പട്ടികജാതി–-അഞ്ച്, പട്ടികവർഗം–ഒന്ന്. Read on deshabhimani.com