ലക്ഷ്യംകവിഞ്ഞ്‌ സഹകരണ നിക്ഷേപം



പാലക്കാട്‌ സഹകരണവകുപ്പ് 40–--ാം നിക്ഷേപ സമാഹരണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സഹകരണസംഘങ്ങൾ 516.37കോടി രൂപയുടെ നിക്ഷേപം സ്വരൂപിച്ചു. ജില്ലയുടെ നിക്ഷേപലക്ഷ്യം 350കോടി രൂപയായിരുന്നു. കോവിഡ്‌കാലത്തും സഹകരണമേഖലയുടെ വലിയ വിജയമാണിത്‌. യുവതലമുറയെ സഹകരണപ്രസ്ഥാനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്പയിൻ നടത്തുന്നതെന്ന്‌ നോഡൽ ഓഫീസർ ഡെപ്യൂട്ടി രജിസ്ട്രാർ(ഭരണം) എം ശബരീദാസൻ, പാലക്കാട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ(ജനറൽ)അനിത ടി ബാലൻ എന്നിവർ അറിയിച്ചു. Read on deshabhimani.com

Related News