സർവമത സമ്മേളന ശതാബ്ദി ആഘോഷിച്ചു

പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച സർവമത സമ്മേളന ശതാബ്ദി ആഘോഷം പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനം ചെയ്യുന്നു


വടക്കഞ്ചേരി പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ സർവമത സമ്മേളന ശതാബ്ദി ആഘോഷിച്ചു. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ 1924-ൽ ആലുവ അദ്വൈത ആശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് വടക്കഞ്ചേരിയിൽ സെമിനാറുകൾ നടത്തിയത്. പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനം ചെയ്‌തു. കലാസാഹിത്യസംഘം സംസ്ഥാന ട്രഷറർ ടി ആർ അജയൻ അധ്യക്ഷനായി. കെ എൻ സുകുമാരൻ, ബി വത്സൻ മംഗലം എന്നിവർ സംസാരിച്ചു. "ഗുരുവിന്റെ ഹിന്ദുത്വ ദർശനം' വിഷയത്തിൽ സെമിനാർ ഡോ. കെ പി മോഹനൻ ഉദ്ഘാടനം ചെയ്‌തു. രാജേഷ് മേനോൻ മോഡറേറ്ററായി. ടി എസ് ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തി. സി അശോകൻ, രതീഷ്‌ കണ്ണമ്പ്ര, സി പി ശിവരാമൻ എന്നിവർ സംസാരിച്ചു. "ശ്രീനാരായണ ഗുരുവും കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങളും' വിഷയത്തിൽ സെമിനാർ സാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. എ സന്ധ്യ മോഡറേറ്ററായി. ആർ പാർവതീദേവി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സുജ സൂസൻ ജോർജ്, ലളിതമധു, എം എൻ ലതാദേവി എന്നിവർ സംസാരിച്ചു. സമാപനം സാഹിത്യകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്‌തു. ഡോ. സി പി ചിത്രഭാനു അധ്യക്ഷനായി. ആർ ശാന്തകുമാരൻ, ടി വി രാഹുൽ രാജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News