പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ജില്ലാ സമ്മേളനം
കുഴൽമന്ദം ഓൾ കേരള പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ജില്ലാ സമ്മേളനവും അധ്യാപകർക്കുള്ള പരിശീലന ക്ലാസും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം പി കൃഷ്ണൻകുട്ടി അധ്യക്ഷനായി. കലാനിലയം കൃഷ്ണൻ നായർ ഫൗണ്ടേഷൻ ഡയറക്ടർ ഗായത്രി പത്മനാഭൻ, ജില്ലാ സെക്രട്ടറി ജയപ്രകാശ് കുഴൽമന്ദം, ട്രഷറർ എ രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി സജീവ്, രക്ഷാധികാരി സുനിത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം പി കൃഷ്ണൻകുട്ടി (പ്രസിഡന്റ്), ജയപ്രകാശ് കുഴൽമന്ദം (സെക്രട്ടറി), എ രവീന്ദ്രൻ (ട്രഷറർ). Read on deshabhimani.com