കേരളം പരിമിതികൾ വകവയ്‌ക്കാതെ ഇടപെട്ടു:
കെ രാധാകൃഷ്ണൻ എംപി



പാലക്കാട്‌ അങ്കോലയിലെ മണ്ണിടിച്ചിലിൽ മലയാളി യുവാവ്‌ അകപ്പെട്ട സംഭവത്തിൽ രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തേണ്ടതായിരുന്നുവെന്ന്‌ കെ രാധാകൃഷ്‌ണൻ എംപി പറഞ്ഞു. അപകടമുണ്ടായാൽ മനുഷ്യസഹജമായ സഹായങ്ങൾ ചെയ്യണം. അത് കർണാടക സർക്കാർ ചെയ്തിട്ടുണ്ടോയെന്ന്‌ സംശയമാണ്‌. പരിമിതികൾ ഉണ്ടായിട്ടും മുഖ്യമന്ത്രി ഇടപെട്ടു. കേരളത്തിൽ മറ്റ് സംസ്ഥാനക്കാർ അപകടത്തിൽപ്പെട്ടാൽ പെട്ടെന്ന് ഇടപെടാറുണ്ട്. ശബരിമലയിൽ അടക്കം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അപകടത്തിൽപ്പെട്ടപ്പോൾ കേരള സർക്കാർ മറ്റ് സംസ്ഥാനങ്ങളിലെ സഹായം തേടിയില്ലെന്നും എംപി പറഞ്ഞു. Read on deshabhimani.com

Related News