ജനവാസമേഖലയിൽ പകൽ പുലിയിറങ്ങി



കൊല്ലങ്കോട്  കരിമ്പാറ നിരങ്ങൻപാറയിൽ ജനവാസമേഖലയിൽ പകൽസമയത്ത്‌ പുലിയിറങ്ങി. വീട്ടുവളപ്പിലൂടെയും റോഡിലൂടെയും നടന്നുപോയ പുലി പ്രദേശവാസികൾ ശബ്‌ദമുണ്ടാക്കിയതോടെ സമീപത്തെ റബർ തോട്ടത്തിലേക്ക് കയറിപ്പോയി.  ബുധൻ പകൽ മൂന്നിന്‌ ഇരുചക്രവാഹന യാത്രികനായ  നിരങ്ങൻപാറ സ്വദേശി ഊനംപിള്ളി ഷാജുവിന്റെ മുന്നിലൂടെ നടന്നുപോയ പുലി, തടിക്കുളങ്ങര ജിബുവിന്റെ വീടിന് പിന്നിലൂടെ നീങ്ങി. സമീപവാസിയായ അബ്ദുൽ റഹ്മാന്റെ വീട്ടുമുറ്റത്ത് കൂടെ നടന്നാണ് സമീപത്തെ  റബർ തോട്ടത്തിലേക്ക് കയറിയത്‌. സമീപവാസികളും ഇരുചക്ര വാഹന യാത്രികനായ ഷാജുവും ഒച്ചവച്ചതോടെയാണ്‌ പുലി തോട്ടത്തിലേക്ക്‌ കയറിയത്‌.  പ്രദേശത്തെ വീടുകളിലെ നായകളെയും ഒരാളുടെ ആടിനെയും രണ്ടാഴ്ച മുമ്പ് പുലി പിടിച്ചിരുന്നു. Read on deshabhimani.com

Related News