കിട്ടി വീട്ടുനമ്പർ
ആലത്തൂർ ആലത്തൂർ വെണ്ടന്നൂർ പറയങ്കോട് എ നസീമയുടെ ഒന്നരവർഷത്തെ കാത്തിരിപ്പിന് അറുതിയാകുന്നു. വീട്ടുനമ്പർ ലഭിക്കാൻ അദാലത്തിൽ നടപടിയായി. വീടിന്റെ വെതർ ഷെയ്‌ഡിന് 15 സെന്റിമീറ്റർ അധികം വന്നതിന്റെ പേരിൽ നസീമയുടെ കെട്ടിട നമ്പർ അപേക്ഷ ആലത്തൂർ പഞ്ചായത്ത് നിരസിച്ചിരുന്നു. കേരള പഞ്ചായത്ത് കെട്ടിട നിർമാണച്ചട്ടം 26 (10) പ്രകാരമായിരുന്നു നടപടി. അയൽക്കാരന്റെ അതിർത്തിയുമായുള്ള അകലം ഒരു മീറ്ററിൽ താഴെയായതിനാൽ വെതർ ഷെയ്ഡിന്റെ വീതി പരമാവധി 30 സെന്റീമീറ്ററെന്നാണ് ചട്ടം. നസീമയുടെ വീടിന്റേത് 45 സെന്റിമീറ്ററും. വെതർ ഷെയ്ഡിന്റെ വീതി കുറച്ചാൽ കെട്ടിട നമ്പർ അനുവദിക്കാം എന്നായി പഞ്ചായത്ത്. പരിഹാരം തേടിയാണ് നസീമ മന്ത്രിയുടെ മുന്നിലെത്തിയത്. ജനപക്ഷത്ത് നിൽക്കാൻ മന്ത്രി കൃഷ്‌ണൻകുട്ടി ആവശ്യപ്പെട്ടതോടെ നസീമയ്ക്ക് കെട്ടിട നമ്പർ അനുവദിക്കാൻ ആലത്തൂർ പഞ്ചായത്ത് സെക്രട്ടറി തയ്യാറായി. അയൽവാസിയുടെ എതിർപ്പില്ലാ സർട്ടിഫിക്കറ്റ് ഹാജരാക്കാനും നിർദേശം നൽകി. Read on deshabhimani.com