ആദ്യ 
ഉപഭോക്താവ്‌ 
രാജിത

രാജിത മന്ത്രിക്ക് നിവേദനം നൽകുന്നു


 പാലക്കാട്‌ പണി പൂർത്തിയായ അടച്ചുറപ്പുള്ള വീട്‌ തരൂർ വാവുള്ള്യാപുരം ചാപ്രയിൽ ഭിന്നശേഷിക്കാരിയായ രാജിതയുടെ വർഷങ്ങളായുള്ള സ്വപ്‌നമായിരുന്നു. വീട്‌ പണി പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്ന ആവശ്യവുമായാണ്‌ അദാലത്തിലെത്തിയത്‌. മന്ത്രി എം ബി രാജേഷ്‌ പരാതി നേരിട്ടുകേട്ടു. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഈസി കിച്ചൺ പദ്ധതി ഉപയോഗപ്പെടുത്താൻ മന്ത്രി നിർദേശം നൽകിയതോടെ ജില്ലയിലെ ഈസി കിച്ചൺ പദ്ധതിയുടെ ആദ്യ ഉപഭോക്താവായി രാജിത. ആശ്രയ പദ്ധതി വഴി ലഭിച്ച രണ്ടു ലക്ഷം രൂപയും വായ്‌പയും ഉപയോഗിച്ച്‌ വീടിന്റെ മേൽക്കൂര നിർമാണം ഉൾപ്പെടെയുള്ള ജോലികൾ തീർക്കാനായെങ്കിലും വീടുപണി പൂർത്തിയാക്കാനായില്ല.  ചെറുപ്പത്തിൽതന്നെ പോളിയോ ബാധിച്ച്‌ അരയ്‌ക്കുതാഴേക്ക്‌ തളർന്നതാണ്‌ രാജിത. ഭർത്താവ്‌ ക്രോൺ ഡിസീസ്‌ ബാധിതനാണ്‌. ഭർത്താവിന്‌ ഹോട്ടൽ ജോലിയിൽനിന്ന്‌ ലഭിക്കുന്ന വരുമാനംകൊണ്ടാണ്‌ കുടുംബം മുന്നോട്ടുപോകുന്നത്‌. പണിപൂർത്തിയാക്കാൻ ബാക്കി വരുന്ന തുക എംഎൽഎയുടെ കൂടി സഹായത്തോടെ സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തി നൽകാനും മന്ത്രി  നിർദേശിച്ചു. Read on deshabhimani.com

Related News