അകത്തേത്തറയുടെ നേട്ടങ്ങൾക്ക് അംഗീകാരം
അകത്തേത്തറ ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി പ്രോത്സാഹന സമ്മാനം അകത്തേത്തറ പഞ്ചായത്തിന്. കോഴിക്കോട് നടന്ന രണ്ടാം സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ ബയാഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ലിജോ പനങ്ങാടൻ, സതീഷ് പുളിക്കൽ, പഞ്ചായത്ത് അംഗം മഞ്ജു മുരളി, സജിത് എന്നിവർ സമ്മാനം ഏറ്റുവാങ്ങി. ശാസ്താനഗർ -കുന്നൻപാറയിൽ ഫോറസ്റ്റ് ഫുഡ് ഗാർഡൻ, ജൈവ വൈവിധ്യ ബോർഡ്, തൊഴിലുറപ്പ്, കൃഷിവകുപ്പ്, സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച് പഞ്ചായത്തിലെ തനത് ഫലവൃക്ഷങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന പദ്ധതികൾ, ചരിത്ര പൈതൃകവുമായി ബന്ധപ്പെട്ട എല്ലാ നിർമിതികളും വസ്തുക്കളും സംരക്ഷിത സ്മാരകങ്ങളാക്കൽ, മലമ്പുഴ -ഡാമിൽ നടത്തിയ അതിജീവനം ഫോട്ടോ എക്സിബിഷൻ, അത്താണികൾ കണ്ടെത്തി കരിങ്കൽ സംരക്ഷണ പീഠം ഒരുക്കിയത്, കുന്നംപാറ 4.5 ഏക്കർ ഭൂമി ജൈവ വൈവിധ്യ പാർക്കായി പ്രഖാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നേട്ടത്തിന് വഴിയൊരുക്കിയത്. Read on deshabhimani.com