കൊതുക് നിയന്ത്രണ ദിനാചരണം
പാലക്കാട് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ലോക കൊതുക് നിയന്ത്രണ ദിനാചരണം ജില്ലാ ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ ഇന്ദിര നിർവഹിച്ചു. കൊതുകുജന്യ രോഗങ്ങളും പ്രതിവിധികളും വിഷയത്തിൽ ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ ആർ ദാമോദരൻ ക്ലാസെടുത്തു. പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി ആർ ബിന്ദു അധ്യക്ഷയായി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ഗീതുമരിയ ജോസഫ് ദിനാചരണ സന്ദേശം നൽകി. പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി ആർ ഷിനോജ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി ജയപ്രകാശ്, വി എൻ അജിത, ഡോ. മൈനാവതി, പി ബൈജു കുമാർ, സിസിമോൻ തോമസ്, രജീന രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. പാലക്കാട് ഗവ.നഴ്സിങ് സ്കൂൾ വിദ്യാർഥിനികൾ ബോധവൽക്കരണ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ യൂണിറ്റ് കൊതുക് ഉറവിട നശീകരണ മെഷീനുകൾ പ്രദർശിപ്പിച്ചു. പുതുപ്പരിയാരം പഞ്ചായത്ത്, കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ റാലി നടത്തി. ഒറ്റപ്പാലം മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് എസ് അനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ വി സ്വാമിനാഥൻ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. പി കെ ഷബീബ്, ഡോ. ലസിത, എച്ച്‌ഐ സാജൻ, ജെഎച്ച്ഐമാരായ ഗണേഷ് ശർമ, എം എസ് ബിന്ദു എന്നിവർ സംസാരിച്ചു. Read on deshabhimani.com