കൂടുതൽ ബസ്‌, ട്രെയിൻ 
സർവീസുകൾ വേണം



പാലക്കാട്‌ കൽപ്പാത്തി രഥോത്സവത്തിന്റെ ഭാഗമായി കൂടുതൽ ട്രെയിൻ, ബസ്‌ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട്‌ റെയിൽവേ, കെഎസ്ആർടിസി അധികൃതർക്ക്‌ നിവേദനം നൽകാൻ നാല്‌ ക്ഷേത്രങ്ങളിലെ ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചു. ശുദ്ധജല വിതരണം, വൈദ്യുതി ലഭ്യത, പൈതൃക സംരക്ഷണം തുടങ്ങിയവ ഉറപ്പാക്കാനുള്ള ഇടപെടലുകൾക്കായി ജില്ലാ ഭരണകേന്ദ്രത്തോട് അഭ്യർഥിക്കും. നവംബർ ആറുമുതൽ 16 വരെയാണ്‌ രഥോത്സവം. ആറിന് രാത്രി ഏഴിന്‌ വാസ്തുബലി നടക്കും. ഏഴിന് രാവിലെ 10ന് നാല്‌ ക്ഷേത്രങ്ങളിലും കൊടിയേറ്റം. സംഗീത,  നൃത്ത-, വാദ്യകലാ പരിപാടികർ പന്നിവയുണ്ടാകും. നവംബർ 11ന് രാത്രി 12-ന് നടക്കുന്ന അഞ്ചാം തിരുനാൾ പല്ലക്ക് -രഥസംഗമ ചടങ്ങുകളും നാഗസ്വര,- ചെണ്ടമേളവും ഉണ്ടാകും. 13, 14, 15 തീയതികളിലാണ് ആറ്‌ രഥങ്ങളുടെ ഗ്രാമപ്രയാണം. 15-ന് വൈകിട്ട്‌ രഥസംഗമം. 16-ന് ആറാട്ടും കൊടിയിറക്കവും നടക്കും. പഴയ കൽപ്പാത്തി ഭജനമഠത്തിൽ ചേർന്ന യോഗത്തിൽ വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം ദേവസ്വം മാനേജിങ് ട്രസ്റ്റി വി കെ സുജിത് വർമ, പുതിയ കൽപ്പാത്തി ഗ്രാമജനസമൂഹം മന്ദക്കര മഹാഗണപതി ക്ഷേത്രം -പ്രസിഡന്റ്‌ കെ എസ് കൃഷ്ണ, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം മാനേജിങ് ട്രസ്റ്റി സി എസ് മഹേഷ് കൃഷ്ണൻ, ചാത്തപുരം ഗ്രാമസമൂഹം ബ്രഹ്മസ്വം ട്രസ്റ്റ് പ്രസന്ന മഹാഗണപതി ക്ഷേത്രം സെക്രട്ടറി സി വി മുരളി രാമനാഥൻ തുടങ്ങിയവർ പങ്കെടുത്തു.   രഥോത്സവ പത്രികാ പ്രകാശനം 30-ന് കൽപ്പാത്തി രഥോത്സവം, ക്ഷേത്രങ്ങൾ, അഗ്രഹാരങ്ങൾ സംബന്ധിച്ച വിവരണങ്ങളടങ്ങിയ സംയുക്ത രഥോത്സവ വിളംബര പത്രിക പ്രകാശനം 30ന്‌ നടക്കും. വൈകിട്ട് 6.30ന്‌ ശ്രീവിശ്വനാഥസ്വാമി ക്ഷേത്രാങ്കണത്തിൽ ക്ഷേത്രപ്രതിനിധികൾ പ്രകാശനം നിർവഹിക്കും. Read on deshabhimani.com

Related News