മീഡിയ മോണിറ്ററിങ് സെല്‍ 
പ്രവര്‍ത്തനം തുടങ്ങി



  പാലക്കാട്  ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് നിരീക്ഷിക്കാനും രാഷ്ട്രീയ പാർടികളുടെയും സ്ഥാനാർഥികളുടെയും പ്രചാരണ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നൽകാനുമുള്ള മീഡിയ സർട്ടിഫിക്കേഷൻ ആൻഡ്‌ മോണിറ്ററിങ് സെൽ (എംസിഎംസി) കലക്ടറേറ്റിൽ പ്രവർത്തനം തുടങ്ങി. ഇലക്‌ട്രോണിക് മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങളുടെ പ്രീ-സർട്ടിഫിക്കേഷനുപുറമേ, മാധ്യമങ്ങളിൽ വരുന്ന പെയ്ഡ് ന്യൂസ്, പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ, വ്യാജവാർത്തകൾ തുടങ്ങിയവയുടെ നിരീക്ഷണമാണ് സെല്ലിന്റെ പ്രധാന ചുമതല. പെയ്ഡ് ന്യൂസ് സംബന്ധമായി ലഭിക്കുന്ന പരാതികളും കമ്മിറ്റി പരിശോധിക്കും. കലക്ടർ, സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ്, സോഷ്യൽ മീഡിയ വിദഗ്ധൻ, കേന്ദ്രസർക്കാർ പ്രതിനിധി, മാധ്യമപ്രതിനിധി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ. സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർടികളുടെയും പരസ്യങ്ങളുടെ ചെലവും തിട്ടപ്പെടുത്തി വരണാധികാരിക്കും ചെലവ് വിഭാഗം നോഡൽ ഓഫീസർക്കും കൈമാറും. Read on deshabhimani.com

Related News