പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങണം
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾ മാധ്യമങ്ങളിൽ നൽകുന്നതിനുമുമ്പ് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിങ് കമ്മിറ്റിയുടെ അംഗീകാരം നേടണമെന്ന് കലക്ടർ അറിയിച്ചു. ടെലിവിഷൻ ചാനലുകൾ, കേബിൾ നെറ്റ്‌വർക്കുകൾ, സ്വകാര്യ എഫ്എം ചാനലുകൾ ഉൾപ്പെടെയുള്ള റേഡിയോകൾ, സിനിമാശാലകൾ, പൊതുസ്ഥലങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും ഓഡിയോ വിഷ്വൽ ഡിസ്‌പ്ലേകൾ, ബൾക്ക് എസ്എംഎസുകൾ, വോയ്സ് മെസേജുകൾ, ഇ -പേപ്പറുകൾ എന്നിവയ്ക്ക് ബാധകമാണ്. ടെലികാസ്റ്റ് ചെയ്യുന്നതിന് മൂന്നുദിവസം മുമ്പെങ്കിലും പരസ്യം കലക്ടറേറ്റിലെ എംസിഎംസി സെല്ലിൽ സമർപ്പിക്കണം. പരസ്യം നൽകുന്നത് മറ്റ് സംഘടനകളാണെങ്കിൽ ടെലികാസ്റ്റിന് ഏഴുദിവസംമുമ്പ് സമർപ്പിക്കണം. അച്ചടിമാധ്യമങ്ങളിൽ സ്ഥാനാർഥിയുടെ അറിവോടെയുള്ള പരസ്യങ്ങളുടെ ചെലവ് തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. അറിവില്ലാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെങ്കിൽ പ്രസാധകനെതിരെ നടപടിക്ക് ശുപാർശ ചെയ്യും. Read on deshabhimani.com