പുരസ്‌കാര നേട്ടത്തിൽ പാലക്കാട്‌



തിരുവനന്തപുരം ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ 2024ലെ സംസ്ഥാന പുരസ്‌കാരത്തിൽ പാലക്കാടൻ തിളക്കം. മന്ത്രി ആർ ബിന്ദുവാണ്‌ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്‌.  സർക്കാർ മേഖലയിലെ മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാരം: കൊച്ചുനാരായണി (മങ്കര പഞ്ചായത്ത്‌ സെക്രട്ടറി), ഡോ. എസ്‌ കെ ബീന കൃഷ്‌ണൻ (അസി. പ്രൊഫസർ, മലയാളവിഭാഗം, നെടുമങ്ങാട്‌ കോളേജ്‌), എ മുജീബ് റഹ്മാൻ (ലാബ്‌ അസിസ്‌റ്റന്റ്‌, വേങ്ങര ജിവിഎച്ച്‌എസ്‌എസ്‌), ഡോ. കെ പി നിധീഷ് (അസി. പ്രൊഫസർ, കണ്ണൂർ കൃഷ്‌ണമേനോൻ കോളേജ്‌). സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാരം: മുഹമ്മദ് ജാബിർ (കൊച്ചി), സന്തോഷ് മേനോൻ (പാലക്കാട്‌). 25,000 രൂപവീതമാണ് സമ്മാനത്തുക. മാനസിക വെല്ലുവിളി നേരിടുന്നവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുമായി തിരുവനന്തപുരം കോർപറേഷൻ നടപ്പാക്കിയ പദ്ധതിക്ക്‌ വീണ്ടും സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുരസ്‌കാരം ലഭിച്ചു. ട്രോഫിയും പ്രശംസാപത്രവും ലഭിക്കും. ഡിസംബർ മൂന്നിന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല ഭിന്നശേഷി ദിനാചരണത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.   Read on deshabhimani.com

Related News