കൺസ്യൂമർഫെഡ് ഉത്സവച്ചന്ത ഇന്നുമുതൽ
പാലക്കാട് ക്രിസ്‌മസ്–- പുതുവത്സരത്തോടനുബന്ധിച്ച് കൺസ്യൂമർഫെഡിന്റെ പ്രത്യേക വിപണി തിങ്കൾ മുതൽ ജനുവരി ഒന്നുവരെ നടക്കും. ഐഎംഎ ജങ്‌ഷനിലെ ത്രിവേണി സൂപ്പർമാർക്കറ്റിൽ രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്യും. പാലക്കാട്, റെയിൽവേ കോളനി, തച്ചമ്പാറ, മണ്ണാർക്കാട്, എടത്തനാട്ടുകര, അഗളി, ചെർപ്പുളശേരി, ഒറ്റപ്പാലം, പട്ടാമ്പി, കൂറ്റനാട്, ആലത്തൂർ, നെന്മാറ, കുഴൽമന്ദം എന്നീ ത്രിവേണികളിലും സബ്‌സിഡി ചന്തയുണ്ട്. പൊതുമാർക്കറ്റിൽ 1500 രൂപയിലധികം വില വരുന്ന 13 ഇനം സാധനങ്ങൾ 40 ശതമാനം സബ്‌സിഡി നിരക്കിൽ 1082 രൂപയ്‌ക്ക് ലഭിക്കും. Read on deshabhimani.com