ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ഉപജില്ലാ മത്സരങ്ങൾ 28ന്‌



പാലക്കാട്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ഉപജില്ലാ മത്സരങ്ങൾ 28ന്‌ നടക്കും. രാവിലെ ഒമ്പതിനാണ്‌ മത്സരങ്ങൾ ആരംഭിക്കുക. സ്‌കൂൾ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ വ്യക്തിഗതമായാണ്‌ ഉപജില്ലയിൽ മത്സരിക്കുന്നത്‌. വിജയികളായവർ ദേശാഭിമാനി അക്ഷരമുറ്റം സൈറ്റിൽനിന്ന്‌ ലഭിച്ച സാക്ഷ്യപത്രമോ ദേശാഭിമാനിയിൽനിന്ന്‌ ലഭിച്ച സാക്ഷ്യപത്രമോ കൊണ്ടുവരണം. സാക്ഷ്യപത്രം ലഭിക്കാത്തവർ സ്‌കൂൾ അധികാരികളിൽനിന്ന്‌ സ്‌കൂളിന്റെ ലെറ്റർപാഡിൽ കത്ത്‌ കൊണ്ടുവരണം. ഇത്‌ രണ്ടും ഇല്ലാത്തവർക്ക്‌ മത്സരത്തിൽ പങ്കെടുക്കാനാകില്ല. സ്‌കൂൾ വിജയികൾക്കുള്ള സമ്മാനം ഉപജില്ലയിൽ വിതരണം ചെയ്യും. രജിസ്‌ട്രേഷൻ സമയത്തുതന്നെ കുട്ടികൾ എത്തണം. ഉപജില്ലാ മത്സരങ്ങളുടെ ജില്ലാ ഉദ്‌ഘാടനം ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് എച്ച്എസ്എസിൽ നടക്കും. നടൻ പി പി കുഞ്ഞിക്കണ്ണൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു മുഖ്യാതിഥിയാകും. ഉപജില്ലാ മത്സര കേന്ദ്രങ്ങൾ തൃത്താല: വട്ടേനാട് ജിവിഎച്ച്എസ്എസ്, ഷൊർണൂർ: കൂനത്തറ ഗവ.വിഎച്ച്എസ്എസ്, ഒറ്റപ്പാലം: ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസ്, പട്ടാമ്പി: പട്ടാമ്പി ജിയുപി സ്കൂൾ, പറളി: കോങ്ങാട് കെപിആർപി എച്ച്എസ്എസ്, അട്ടപ്പാടി: അഗളി ബിആർസി ഹാൾ, മണ്ണാർക്കാട്: മണ്ണാർക്കാട് എഎൽപി സ്കൂൾ, ചിറ്റൂർ: ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് എച്ച്എസ്എസ്, ആലത്തൂർ: അഞ്ചുമൂർത്തിമംഗലം ഗാന്ധി സ്‌മാരക യുപി സ്കൂൾ, കൊല്ലങ്കോട്: നെന്മാറ ജിഎച്ച്എസ്എസ്, പാലക്കാട്: പാലക്കാട് ഗവ. മോയൻ എൽപി സ്കൂൾ, ചെർപ്പുളശേരി: ചെർപ്പുളശേരി ജിവിഎച്ച്എസ്എസ്, കുഴൽമന്ദം: കോട്ടായി ജിഎച്ച്എസ്എസ്. Read on deshabhimani.com

Related News