അണക്കെട്ടുകൾ നിറയുന്നു

ജലസമൃദ്ധമായ പോത്തുണ്ടി അണക്കെട്ട്


പാലക്കാട്‌ ഒരാഴ്‌ച പെയ്‌ത ശക്തമായ മഴയിൽ ജില്ലയിലെ അണക്കെട്ടുകൾ നിറയുന്നു. വാളയാറും ചുള്ളിയാറും ഒഴികെയുള്ള അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 50 ശതമാനത്തിലേറെ വെള്ളമുണ്ട്‌. ജലനിരപ്പ്‌ ഉയർന്നതിനെ തുടർന്ന്‌ കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി. കാഞ്ഞിരപ്പുഴയുടെ മൂന്ന്‌ ഷട്ടറും 10 സെന്റിമീറ്ററും മംഗലത്തിന്റെ ആറിൽ മൂന്ന്‌ ഷട്ടർ 15 സെന്റിമീറ്റർ വീതവും ഉയർത്തി.  ശിരുവാണി അണക്കെട്ട്‌ 87 ശതമാനം നിറഞ്ഞു. പരമാവധി ജലനിരപ്പ്‌ 878.5 മീറ്ററുള്ള ശിരുവാണിയിൽ നിലവിൽ 876.37 മീറ്റർ വെള്ളമുണ്ട്‌. കാഞ്ഞിരപ്പുഴയിൽ 88 ശതമാനം വെള്ളമാണുള്ളത്‌. 97.5 മീറ്ററാണ്‌ സംഭരണശേഷി. നിലവിലുള്ളത്‌ 96.03 മീറ്ററാണ്‌. 77.88 മീറ്റർ സംഭരണശേഷിയുള്ള മംഗലം അണക്കെട്ടിൽ 78.27 മീറ്ററാണ്‌ നിലവിലെ ജലനിരപ്പ്‌. സംഭരണശേഷിയുടെ 75 ശതമാനം. 156.36 മീറ്റർ സംഭരണശേഷിയുള്ള മീങ്കരയിൽ 155.72 മീറ്റർ വെള്ളമുണ്ട്‌. ശേഷിയുടെ 83 ശതമാനം. ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയിലെ സംഭരണശേഷി 115.06 മീറ്ററാണ്‌. ബുധനാഴ്‌ച 110.11 മീറ്റർ വെള്ളമുണ്ട്‌. അണക്കെട്ട്‌ 54 ശതമാനം നിറഞ്ഞു.  അടുത്ത ദിവസങ്ങളിൽ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്‌തതോടെ കൂടുതൽ വെള്ളം ഒഴുകിയെത്തി. 108.20 സംഭരണശേഷിയുള്ള പോത്തുണ്ടിയിൽ 102.25 മീറ്റർ വെള്ളമുണ്ട്‌. ശേഷിയുടെ 64 ശതമാനം. വാളയാറിലും ചുള്ളിയാറിലും വെള്ളം കുറവാണ്‌.  203 മീറ്റർ പരമാവധി ജലനിരപ്പാണെന്നിരിക്കെ നിലവിലുള്ളത്‌ 198.12 മീറ്ററാണ്‌. ചുള്ളിയാറിലാണ്‌ വെള്ളം ഏറ്റവും കുറവ്‌.  54.08 മീറ്ററാണ്‌ പരമാവധി ജലനിരപ്പെന്നിരിക്കെ നിലവിലുള്ളത്‌ 146.99 മീറ്റർ മാത്രം. ശേഷിയുടെ 31 ശതമാനംമാത്രം വെള്ളമേയുള്ളൂ.  ഞായറാഴ്‌ചവരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ മഴയ്‌ക്കുള്ള സാധ്യതയുണ്ട്‌. ജില്ലയിൽ എട്ടുശതമാനം മഴക്കുറവുണ്ട്‌. Read on deshabhimani.com

Related News