കേന്ദ്രത്തിന് താക്കീതായി 
കർഷക മാർച്ച്‌

കർഷകസംഘം ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന വൈസ് പ്രസിഡന്റ് 
സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട്‌ കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ -–- ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങൾക്കെതിരെ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.  സംസ്ഥാന കമ്മിറ്റിയംഗം ജോസ്‌ മാത്യൂസ്‌ അധ്യക്ഷനായി. വൈസ്‌ പ്രസിഡന്റ്‌ പി സുബ്രഹ്മണ്യൻ,  ജില്ലാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ വി സി രാമചന്ദ്രൻ, എം കെ സുരേന്ദ്രൻ, പി മണികണ്‌ഠൻ, കൃഷ്‌ണകുമാർ തൃത്താല, സി ആർ സജീവ്‌, ശാലിനി കറുപ്പേഷ്‌, യു അജയകുമാർ,എസ്‌ സഹദേവൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News