ജീവനക്കാരുടെ സമരം 15–-ാം ദിവസത്തിലേക്ക്‌

എൻജിഒ യൂണിയനും കെജിഒഎയും സംഘടിപ്പിക്കുന്ന സമരം 14–-ാം ദിനം എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ എം പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട്‌ എസ്‌എസ്‌കെയിലേക്ക്‌ സെക്രട്ടറിയറ്റിൽനിന്ന്‌ നേരിട്ട് നിയമനം നടത്തുന്നതിൽ പ്രതിഷേധിച്ച്‌ എൻജിഒ യൂണിയനും കെജിഒഎയും നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക്‌. വ്യാഴാഴ്‌ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ എം പ്രസാദ് ഉദ്ഘാടനം ചെയ്തു.  കെജിഒഎ സിവിൽ സ്റ്റേഷൻ ഏരിയ പ്രസിഡന്റ്‌ ഹരിദാസൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം പി രഘു, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ സജിത്, ജി സുധാകരൻ, കെ പരമേശ്വരി, പി കെ സുരേഷ്ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News