കൈത്തറി ഒരുങ്ങി, 
നാടിന്റെ നറുമണവുമായി



പാലക്കാട്‌ ഓണം കളറാക്കാൻ നാടിന്റെ തനതു കൈത്തറി ഉൽപ്പന്നങ്ങൾ സജ്ജം. പാലക്കാട്‌ ടൗൺ ബസ്‌സ്റ്റാൻഡിൽ സംസ്ഥാന കൈത്തറി വികസന കോർപറേഷന്റെ ഹാൻവീവ്‌ ഷോറൂം ഒരുങ്ങി.  കൈത്തറിക്ക്‌ ഇരുപത് ശതമാനം സർക്കാർ റിബേറ്റും തിരഞ്ഞെടുത്ത തുണിത്തരങ്ങൾക്ക് 70 ശതമാനം അധിക കിഴിവുമുണ്ട്‌. കോട്ടൺ, ലിനൻ, സിൽക്ക് പരമ്പരാഗത ഉൽപ്പന്നങ്ങളിലുള്ള സാരികൾ, മുണ്ടുകൾ എന്നിവയ്‌ക്കാണ്‌ ആവശ്യക്കാർ. ജില്ലയിൽ പുതുനഗരം, ചിറ്റൂർ, കുത്താമ്പുള്ളി, കരിമ്പുഴ എന്നിവിടങ്ങളിലാണ്‌ നിർമാണം.  കളർസാരി, കേരളസാരി, ഡബിൾ മുണ്ടുകൾ കോട്ടൺ മെറ്റീരിയലുകൾ എന്നിവയുടെ വിവിധ കളക്‌ഷനുകളും ലഭ്യമാണ്‌. സർക്കാർ–- അർധസർക്കാർ, ബാങ്ക്‌ ജീവനക്കാർ എന്നിവർക്ക്‌ പ്രത്യേക ക്രെഡിറ്റ്‌ സൗകര്യം. 20,000 രൂപയ്‌ക്ക്‌ ഉൽപ്പന്നങ്ങൾ വാങ്ങിയാൽ അഞ്ച്‌ തവണയായി പണമടച്ചാൽ മതി. 1000 മുതൽ സാരികളും മുണ്ടുകളും ലഭിക്കും. സെപ്‌തംബർ 13വരെ രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെയാണ്‌ പ്രവർത്തനം. Read on deshabhimani.com

Related News