സിഐടിയു അറിവുത്സവം തുടങ്ങി

സിഐടിയു സന്ദേശം ജില്ലാതല അറിവുത്സവം സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട്‌ സിഐടിയു സന്ദേശം 50–-ാം വാർഷികത്തിന്റെ ഭാഗമായി അറിവുത്സവം ജില്ലാമത്സരം സംഘടിപ്പിച്ചു. ആദ്യ ദിനമായ ശനിയാഴ്‌ച കൊപ്പം കെഎസ്‌ടിഎ ഹാളിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി കെ ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ബി രാജു, പി ഉണ്ണികൃഷ്ണൻ, വി സരള എന്നിവർ സംസാരിച്ചു.  വിവിധ മത്സരങ്ങൾ നടന്നു. 28ന് പകൽ രണ്ടിന്‌ കെഎസ്‌ടിഎ ഹാളിൽ ചലച്ചിത്രഗാന മത്സരവും തൊഴിലാളി ജീനിയസ് ക്വിസ് മത്സരവും നടക്കും. മത്സര വിജയികൾ: (ആദ്യ മൂന്ന്‌ സ്ഥാനക്കാർ)   പ്രസംഗം: നിത്യാനന്ദൻ (കെസിഇയു), കെ കൃഷ്ണദാസ്, പി സതീശൻ (കെഎസ്‌ആർടിഇഎ). കഥാരചന: സി ശശികുമാർ (കെഎസ്‌എഫ്‌ഇഎസ്‌എ), കെ സന്തോഷ്(കെസിഇയു), പി സതീശൻ (കെഎസ്‌ആർടിഇഎ), ജി ഐശ്വര്യ (കെഡബ്ല്യുഎഇയു). പോസ്റ്റർ രചന: പി ടി വേണു (കെഎസ്എസ്ടി ആൻഡ്‌ എസ്‌യു), എൽ ബിജോയ് (കെഡബ്ല്യുഎഇയു), എസ് മുരളീധരൻ (കെഎസ്‌ആർടിഇഎ). കവിത രചന: എം എ സൗരവ് (ആർഡിസിഇയു), പി സതീശൻ (കെഎസ്‌ആർടിഇഎ) ജയഗോപാൽ (കെസിഇയു). ഉപന്യാസം: നിത്യാനന്ദൻ (കെസിഇയു), കെ കൃഷ്ണദാസ് (കെഎസ്ആർടിഇഎ), ജയഗോപാൽ (കെസിഇയു).  മുദ്രാവാക്യ രചന: കെ പി ലാവണ്യ (കെഡബ്ല്യുഎഇയു),  സന്തോഷ് (കെസിഇയു), സി അരുൺ (കെഡബ്ല്യുഎഇയു).   Read on deshabhimani.com

Related News