5 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഹരിതമാകും
പാലക്കാട് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അഞ്ച് ടൂറിസം കേന്ദ്രങ്ങൾ ഹരിതടൂറിസം കേന്ദ്രങ്ങളാകും. മലമ്പുഴ, വെള്ളിയാങ്കല്ല്, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം ഡാം എന്നീ കേന്ദ്രങ്ങളെയാണ് ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച് കലക്ടർ എസ് ചിത്രയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഒക്ടോബർ രണ്ടിന് മംഗലംഡാമിനെ ഹരിത ടൂറിസം കേന്ദ്രമാക്കി പ്രഖ്യാപിക്കും. ബാക്കി നാല് കേന്ദ്രങ്ങളുടെ പ്രഖ്യാപനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ്. ബാക്കി കേന്ദ്രങ്ങളെ മാർച്ച് 30 നകവും പ്രഖ്യാപിക്കും. നവകേരളം കർമപദ്ധതി ജില്ലാ കോ–-ഓർഡിനേറ്റർ പി സെയ്‌തലവി, എൽഎസ് ജിഡി ജെഡി എം കെ ഉഷ,ഡിടിപിസി സെക്രട്ടറി ഡോ. സിൽബർട്ട് ജോസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. Read on deshabhimani.com