കർഷകസംഘം ധർണ നാളെ



പാലക്കാട്  വിവിധ ആവശ്യങ്ങളുന്നയിച്ച് തിങ്കൾ രാവിലെ 10.30ന് കലക്ടറേറ്റിനുമുന്നിൽ കർഷകസംഘം ജില്ലാ കമ്മിറ്റി ധർണ നടത്തും. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ രാജേന്ദ്രൻ സംസാരിക്കും.  അപാകം പരിഹരിച്ച് നെല്ല് സംഭരണം കാര്യക്ഷമമാക്കുക, കൊയ്‌തെടുത്ത മുഴുവൻ നെല്ലും സംഭരിക്കുക, സംഭരിച്ച നെല്ലിന്റെ വില വായ്‌പയായി കണക്കാക്കുന്ന നിലപാട് തിരുത്തുക, സംഭരണവില ഉൽപ്പാദന ചെലവിനനുസരിച്ച് വർധിപ്പിക്കുക, വില യഥാസമയം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ധർണ. Read on deshabhimani.com

Related News