അണക്കെട്ടുകൾ ജലസമൃദ്ധം
പാലക്കാട് തിമിർത്തുപെയ്‌ത കാലവർഷത്തിൽ ജില്ലയിലെ അണക്കെട്ടുകൾ ജലസമൃദ്ധം. മംഗലം ഒഴികെ എല്ലാ അണക്കെട്ടുകളിലും സംഭരണശേഷിയുടെ 80 ശതമാനത്തിനുമേൽ വെള്ളമുണ്ട്. മംഗലം അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിരിക്കുന്നതിനാലാണ് വെള്ളക്കുറവ്. 77.88 മീറ്റർ പരമാവധി ശേഷിയാണെന്നിരിക്കെ 76.17 മീറ്റർ വെള്ളമുണ്ട്. 74 ശതമാനം. കാഞ്ഞിരപ്പുഴയിൽ സംഭരണശേഷിയുടെ 81 ശതമാനം വെള്ളമുണ്ട്. 97.5 മീറ്ററാണ് പരമാവധി ജലനിരപ്പ്. നിലവിൽ 95.15 മീറ്റർ വെള്ളമുണ്ട്. മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മീങ്കരയിൽ 83 ശതമാനം വെള്ളമുണ്ട്. നിലവിൽ 155.70 മീറ്ററാണ് ജലനിരപ്പ്. പരമാവധി ജലനിരപ്പ് 156.36 മീറ്ററും. വാളയാറിലെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. നിലവിൽ 201.54 മീറ്ററുണ്ട്. സംഭരണശേഷിയുടെ 85 ശതമാനമാണിത്. മലമ്പുഴയിൽ സംഭരണശേഷിയുടെ 83 ശതമാനം വെള്ളമുണ്ട്. പരമാവധി ജലനിരപ്പ് 115.06 മീറ്റർ. ഞായറാഴ്‌ച 110.57 മീറ്റർ വെള്ളമുണ്ട്. പോത്തുണ്ടിയുടെ മൂന്ന് ഷട്ടറും ഒരു സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. 106.84 മീറ്ററാണ് നിലവിലെ ജലനിരപ്പ്. പരമാവധി 108.20 മീറ്ററും. 82 ശതമാനം വെള്ളമുണ്ട്. ചുള്ളിയാറിൽ സംഭരണശേഷിയുടെ 87 ശതമാനം വെള്ളമുണ്ട്. 154.08 മീറ്റർ പരമാവധി ശേഷിയാണെന്നിരിക്കെ നിലവിലുള്ളത് 153.06 മീറ്ററാണ്. ഇനി തുലാവർഷംകൂടി പെയ്‌താൽ അണക്കെട്ടുകൾ നിറയും. വെള്ളം ഉയരുന്നതിനനുസരിച്ച് റൂൾ കർവ് പാലിക്കുന്നതിന് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. Read on deshabhimani.com