ബൈക്കുകൾ കൂട്ടിയിടിച്ച്‌ 
2 പേർക്ക്‌ പരിക്ക്‌



കഞ്ചിക്കോട്‌ സത്രപ്പടി -പാറപ്പിരിവ്‌ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച്‌ തമിഴ്‌നാട്‌ സ്വദേശികളായ രണ്ടുപേർക്ക്‌ പരിക്കേറ്റു. തെങ്കാശി സ്വദേശി പാപവനരാജ്‌ (23), കന്യാകുമാരി സ്വദേശി അജിത്ത്‌ (30) എന്നിവർക്കാണ് പരിക്കേറ്റത്‌. ഇരുവരും കഞ്ചിക്കോട്ടിലെ സ്വകാര്യ കമ്പനി ജീവനക്കാരാണ്. ഞായർ വൈകിട്ട്‌ അഞ്ചിനാണ്‌ അപകടം. പരിക്കേറ്റവരെ കഞ്ചിക്കോട്‌ അഗ്നിരക്ഷാസേന ജില്ലാ ആശുപത്രിയിലെത്തിച്ചു. Read on deshabhimani.com

Related News