‘ചന്ദ്രനും പൊലീസും‘ തിയറ്ററിൽ

ബി ജെ ശ്രീജിക്ക് ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ എം രാകേഷ് ഉപഹാരം നൽകുന്നു


പാലക്കാട് എക്‌സൈസ്‌ ജീവനക്കാരൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച  "ചന്ദ്രനും പൊലീസും" സിനിമ തിയറ്ററുകളിലെത്തി. പാലക്കാട്‌ സർക്കിൾ ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ബി ജെ ശ്രീജി രചനയും സംവിധാവും നിർവഹിച്ച ചിത്രത്തിന്റെ പ്രദർശനമാണ്‌ ആരംഭിച്ചത്‌.  2002ൽ എക്‌സൈസ്‌ ഗാർഡ് ആയി ജോലിയിൽ പ്രവേശിച്ച ശ്രീജി നിരവധി ഷോർട്ട് ഫിലിമുകൾ നിർമിച്ചിട്ടുണ്ട്‌. എക്‌സൈസ്‌  കലാ–-കായിക മേളകളിലും മിന്നുംതാരമായിരുന്നു. ലഹരിവർജന ബോധവൽക്കരണത്തിനായി ജ്യോതിർഗമയ, ഇനി വരല്ലേ ഇതിലേ വരല്ലേ, ഇനിയെങ്കിലും എന്നീ തെരുവുനാടകങ്ങൾ എഴുതി സംവിധാനംചെയ്തു. മണികണ്ഠൻ പട്ടാമ്പിയെ നായകനാക്കി  "ഇനിയെങ്കിലും’ എന്ന ടെലിഫിലിമും ഒരുക്കി.  പാലക്കാട് എക്‌സൈസ് ടീം തയ്യാറാക്കിയ "വഴികൾ ആയിരം’എന്ന നാടകവും ശ്രീജിയാണ്‌ സംവിധാനം ചെയ്‌തത്‌.   എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി ഭാരതീയ ന്യായ സംഹിത വിശദീകരണ യോഗത്തിൽ ശ്രീജിയെ അനുമോദിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ എം രാകേഷ് ഉപഹാരം നൽകി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ മോഹൻകുമാർ അധ്യക്ഷനായി. സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ജഗ്ജിത്ത്, അസി. എക്‌സൈസ് കമീഷണർ എം സൂരജ്, ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ ആർ അജിത്, ജില്ലാ സെക്രട്ടറി എൻ സന്തോഷ്,  എം എൻ സുരേഷ് ബാബു, വി ആർ സുനിൽകുമാർ, വി പി മഹേഷ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News