വല്ലാത്ത ‘പണി’യായിപ്പോയി

കാടുപിടിച്ച പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ്


പാലക്കാട്‌ ബസ്‌ കയറാനെത്തുന്ന സാധാരണക്കാർ പൊരിവെയിലിലും മഴയിലും ദുരിതംപേറുമ്പോൾ നോക്കുകുത്തിയായി മുന്നിലുണ്ട്‌ പാലക്കാട്‌ മുനിസിപ്പൽ ബസ്‌സ്‌റ്റാൻഡ്‌ എന്ന അസ്ഥിപഞ്‌ജരം. പൊളിച്ചുമാറ്റിയ കെട്ടിടംനിന്നിരുന്ന സ്ഥലത്ത്‌ പുല്ലുവളർന്നു. നഗരസഭയുടെയും എം പിയുടെയും അനാസ്ഥയുടെ തെളിവാണിത്‌.  ജനങ്ങളുടെ തലയിൽ കോൺക്രീറ്റ്‌ പാളികൾ വീണ്‌ അപകടങ്ങളുണ്ടായപ്പോൾ 2019ലാണ്‌ ഉടൻ നിർമിക്കുമെന്നുപറഞ്ഞ്‌ ബസ്‌സ്‌റ്റാൻഡ്‌ സമുച്ചയം പൊളിച്ചത്‌.  പിന്നീട്‌, ജനകീയ പ്രക്ഷോഭം ഉയർന്നപ്പോൾ മൂന്നുവർഷത്തിനുശേഷം 2022ലാണ്‌ നിർമാണം ആരംഭിച്ചത്‌. വി കെ ശ്രീകണ്‌ഠൻ എംപിയുടെ ഫണ്ടിൽനിന്ന്‌ രണ്ടുകോടി രൂപ ചെലവിട്ട്‌ കെട്ടിടം മാത്രം പണിതിട്ടുണ്ട്‌.      മണ്ണാർക്കാട്‌, കോഴിക്കോട്‌, ചെർപ്പുളശേരി, പറളി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകളാണ്‌ ഇവിടെനിന്ന്‌ സർവീസ്‌ നടത്തിയിരുന്നത്‌. പറളി ഭാഗത്തേക്കുള്ളവയൊഴിച്ച്‌ മറ്റുള്ള സർവീസുകൾ താൽക്കാലികമായി സ്‌റ്റേഡിയം സ്‌റ്റാൻഡിലേക്കുമാറ്റിയത്‌ ഇപ്പോഴും തുടരുന്നു. ബസുകൾ സ്‌റ്റേഡിയം സ്‌റ്റാൻഡിൽനിന്ന്‌ മുനിസിപ്പൽ സ്‌റ്റാൻഡിൽ കയറി പോകണമെന്നാണ്‌ നിബന്ധനയെങ്കിലും പാലിക്കാറില്ല. നിലവിൽ പറളി, കമ്പ, വള്ളിക്കോട്‌ ഭാഗത്തേക്കും കുത്തനൂർ, തോലനൂർ ഭാഗത്തേക്കുള്ള ബസുകൾ മാത്രമാണ്‌ മുനിസിപ്പൽ സ്‌റ്റാൻഡിൽ കയറുന്നത്‌. അല്ലാത്ത ബസുകൾക്കെതിരെ നഗരസഭ നടപടിയെടുക്കുന്നുമില്ല.  എംപി ഫണ്ടിൽ ഷോപ്പിങ് കോംപ്ലക്‌സ്‌ ഇല്ല. കെട്ടിട നിർമാണം മാത്രമേയുള്ളൂ. കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തിയാക്കിയെങ്കിലും സ്റ്റാൻഡിനകത്തെ റോഡടക്കമുള്ള സൗകര്യം ഒരുക്കേണ്ട നഗരസഭ അതിനായി ഒന്നുംചെയ്‌തില്ല. സന്ധ്യകഴിഞ്ഞാൽ കൂരിരുട്ടാണ്‌. ഒരു ലൈറ്റ്‌ പോലുമില്ല. ബസ്‌സ്‌റ്റാൻഡ്‌ യാഥാർഥ്യമാക്കാൻ എംപിക്കോ നഗരസഭയ്‌ക്കോ ഒരു താൽപ്പര്യവുമില്ല. യാത്രാദുരിതം, അട്ടംമുട്ടി ജീവിതം ബസുകളും യാത്രക്കാരും കടകളും തിരക്കുമൊക്കെയായി മുനിസിപ്പൽ ബസ്‌സ്‌റ്റാൻഡും പരിസരവും സജീവമായിരുന്നു. ഇപ്പോൾ വല്ലപ്പോഴും വന്നുപോകുന്ന ചില ബസുകൾ മാത്രം. കച്ചവടം ഇല്ലെന്നുതന്നെ പറയാം. രണ്ടുമൂന്ന്‌ തട്ടുകടകളുണ്ട്‌. വരുമാനംവളരെ മോശമാണ്‌. പാവങ്ങൾക്ക്‌ ജീവിക്കാനുള്ള വഴിയാണ്‌ നഗരസഭയുടെ അനാസ്ഥയിൽ മുടങ്ങുന്നത്‌. അബ്‌ദുൾ ജബ്ബാർ വ്യാപാരി മുനിസിപ്പൽ ബസ്‌സ്‌റ്റാൻഡ്‌   Read on deshabhimani.com

Related News