കൂത്തുപറമ്പ് രക്തസാക്ഷി സ്മരണ പുതുക്കി
തൃശൂർ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജില്ലയിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു. രാവിലെ എല്ലാ യൂണിറ്റുകളിലും പ്രഭാതഭേരി നടത്തി. വൈകിട്ട് ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചേർപ്പിൽ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ഒല്ലൂർ–- കെ വി രാജേഷ്, ചേലക്കര–- ഡോ. എം കെ സുദർശൻ, വള്ളത്തോൾ നഗർ–- യു ആർ പ്രദീപ്, നാട്ടിക–- എൻ കെ അക്ബർ എംഎൽഎ, ചാവക്കാട്ട് വി പി ശരത്ത് പ്രസാദ്, ചാലക്കുടി–- ആർ എൽ ശ്രീലാൽ, കൊടുങ്ങല്ലൂർ–- കെ എസ് സെന്തിൽ കുമാർ, പുഴയ്ക്കൽ–- ഫസീല തരകത്ത്, കുന്നംകുളം ഈസ്റ്റ്–- സുകന്യ ബൈജു, കൊടകര–- പി എസ് വിനയൻ, മാള–- എ എ അക്ഷയ്, വടക്കാഞ്ചേരി–- അനൂപ്, മണ്ണുത്തി–- സി എസ് സംഗീത്, മണലൂർ–- എൻ ജി ഗിരിലാൽ, ഇരിങ്ങാലക്കുട–-ജാസിർ ഇക്ബാൽ, തൃശൂർ–- പി ജി സുബിദാസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. Read on deshabhimani.com