കോങ്ങാട് കുട്ടിശങ്കരൻ ചരിഞ്ഞു
കോങ്ങാട് ജില്ലയിലെ തലയെടുപ്പുള്ള ആന കോങ്ങാട് കുട്ടിശങ്കരൻ ചരിഞ്ഞു. 58 വയസ്സായിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ആനയായ കുട്ടിശങ്കരൻ പാദരോഗത്തിന് ചികിത്സയിലിരിക്കെ ഞായറാഴ്‌ച രാവിലെ തളർന്നുവീണു. പകൽ പതിനൊന്നിന് ചരിഞ്ഞു. തൃശൂർ പൂരം, നെന്മാറ വേല, പുതുശേരി വെടി, മണ്ണാർക്കാട് പൂരം ഉൾപ്പെടെ ജില്ലയിലെ ചെറുതും വലുതുമായ നിരവധി ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു. കേരളത്തിലെ പ്രധാന ആനകളെല്ലാം കുട്ടിശങ്കരന്റെ കൂട്ടാനകളായിരുന്നു. മണ്ണാർക്കാട് പൂരത്തിലാണ് അവസാനമായി പങ്കെടുത്തത്. മാദംഗപതി, ഇഹകുല ചക്രവർത്തി പട്ടം ലഭിച്ച കേരളത്തിലെ രണ്ടാനകളിലൊന്നായ കുട്ടിശങ്കരന് നവംബറിൽ ആഢ്യകുല ശ്രേഷ്‌ഠൻ പട്ടവും ലഭിച്ചിരുന്നു. ആനയുടെ മൃതശരീരം ഞായറാഴ്‌ച രാത്രി വാളയാറിലെത്തിച്ച് സംസ്‌കരിച്ചു. Read on deshabhimani.com