4 വീട് പൂർണമായും 37 വീട് ഭാഗികമായും തകർന്നു
പാലക്കാട് കനത്ത മഴയെ തുടർന്ന് ജില്ലയിൽ നാലുവീടുകൾ കൂടി പൂർണമായും 37 വീടുകൾ ഭാഗികമായും തകർന്നതായി ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. ആലത്തൂർ, മണ്ണാർക്കാട്, ചിറ്റൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ ഓരോ വീടുവീതം പൂർണമായും തകർന്നു. പാലക്കാട് താലൂക്കിൽ–-എട്ട്, ആലത്തൂർ–-അഞ്ച്, മണ്ണാർക്കാട്–-11, ചിറ്റൂർ–-ആറ്, ഒറ്റപ്പാലം–-ആറ്, അട്ടപ്പാടി–-ഒന്ന് എന്നിങ്ങനെയാണ് വീടുകൾ ഭാഗികമായി തകർന്നത്. ജൂൺ, ജൂലൈ മാസങ്ങളിലായി കനത്തമഴയിൽ മൊത്തം 531 വീടുകൾ ഭാഗികമായും 46 വീടുകൾ പൂർണമായും തകർന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. Read on deshabhimani.com