ജീവനക്കാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ മാതൃകാപരമായ നടപടി സ്വീകരിക്കണം

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ കൗൺസിൽ യോഗം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ 
ഉദ്ഘാടനം ചെയ്യുന്നു


  പാലക്കാട്   ഫീൽഡ് വിഭാഗം ജീവനക്കാർക്ക് നേരെ ജോലിക്കിടെ ഉണ്ടാകുന്ന ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി പ്രജീവ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ രമ, ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ പി ലാവണ്യ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ കെ സവിത, എ നന്ദകുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News