അഖിലേന്ത്യാ പ്രതിഷേധ ദിനം

അഖിലേന്ത്യാ പ്രതിഷേധ ദിനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട്‌ അഖിലേന്ത്യ പ്രതിഷേധദിനത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. പാലക്കാട്‌ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ എം ആർ മഹേഷ്‌കുമാർ അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സെയ്‌തലവി, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു, കെഎൻടിഇഒ നേതാവ് പ്രേം നവാസ്, കെജിഎൻഎ നേതാവ് സുരേഷ്, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. പി ശ്രീദേവി, കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ മഹേഷ്, കെജിഒഎ ജില്ലാ സെക്രട്ടറി പി ബി പ്രീതി എന്നിവർ സംസാരിച്ചു.  പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, കേന്ദ്ര–--സംസ്ഥാന ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, ഫെഡറലിസം സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ക്ഷാമബത്ത- ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കരാർ, പുറംകരാർ, ദിവസവേതന നിയമനങ്ങൾ, നിലവിലുള്ളവരെ സ്ഥിരപ്പെടുത്തുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, ആദായനികുതി വരുമാനപരിധി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രതിഷേധം നടത്തിയത്‌. Read on deshabhimani.com

Related News