സിപിഐ എം ചെർപ്പുളശേരി ഏരിയ സമ്മേളനത്തിന്‌ തുടക്കം

സിപിഐ എം ചെർപ്പുളശേരി ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്യുന്നു


  ചെർപ്പുളശേരി സിപിഐ എം ചെർപ്പുളശേരി ഏരിയ സമ്മേളനത്തിന് പി കെ സുധാകരൻ നഗറിൽ (26 –-ാം മൈൽ പട്ടാണീസ്‌ ഓഡിറ്റോറിയം) തുടക്കമായി. മുതിർന്ന അംഗം പി എ ഉമ്മർ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.  ഏരിയ കമ്മിറ്റിയംഗം ഇ ചന്ദ്രബാബു താൽക്കാലിക അധ്യക്ഷനായി. എം സിജു രക്തസാക്ഷി പ്രമേയവും എം എം വിനോദ്കുമാർ, ഇ വിനോദ്കുമാർ, സി ജയകൃഷ്ണൻ, കെ കെ നാരായണൻകുട്ടി എന്നിവർ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ ബി സുഭാഷ് സ്വാഗതം പറഞ്ഞു.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റംഗം പി മമ്മിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി കെ നന്ദകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു. ഇ ചന്ദ്രബാബു, ഒ സുലേഖ, കെ അജേഷ്, കെ മുഹമ്മദ് ഷാദുലി എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 143 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ബുധനാഴ്‌ച വൈകിട്ട്‌ നാലിന്‌ ചെർപ്പുളശേരി ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News