കഞ്ചാവ് പിടികൂടിയ കേസ്: യുവാക്കൾക്ക് ഒരു വർഷം കഠിനതടവും പിഴയും
പാലക്കാട് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾക്ക് ഒരു വർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. മലപ്പുറം എടവണ്ണ പാലത്തിങ്കൽ വീട്ടിൽ റനീഷ് (33), ഏറനാട് പെരകമണ്ണ ചാത്തല്ലൂർ മൂർഖൻ വീട്ടിൽ ജംഷീർ (34) എന്നിവരെയാണ് പാലക്കാട് സെക്കൻഡ് അഡീഷണൽ ജഡ്ജ് ഡി സുധീർ ഡേവിഡ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം വീതം അധികതടവ് അനുഭവിക്കണം. ഗോപാലപുരം എക്‌സൈസ് ചെക്ക്പോസ്റ്റിന് മുൻവശം വാഹനപരിശോധനക്കിടെ പൊള്ളാച്ചി–--പാലക്കാട് -റൂട്ടിലോടുന്ന കെഎസ്‌ആർടിസി ബസ്സിൽ യാത്രചെയ്തിരുന്ന പ്രതികളിൽനിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്ത കേസിലാണ് ശിക്ഷ. ചിറ്റൂർ എക്‌സൈസ് റേഞ്ച് ഓഫീസർ എസ് ഷാജി രജിസ്‌റ്റർ ചെയ്ത കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ -പി അനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി എൻഡിപിഎസ് സ്പെഷ്യൽ പ്രോസീക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി. Read on deshabhimani.com