കെഎസ്‌ആർടിസി ബസിൽ കഞ്ചാവ്‌ കടത്തി; പ്രതിക്ക്‌ 
ഒരുവർഷം കഠിന തടവ്‌



പാലക്കാട്‌ കെഎസ്‌ആർടിസി ബസിൽ കഞ്ചാവ്‌ കടത്തിയ കേസിൽ പ്രതിക്ക്‌ -ഒരു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂർ ചാവക്കാട് കടപ്പുറം ഒരുമനയൂർ ദേശം പുതുവീട്ടിൽ  ജംഷീർ ഫറിനെ(35) ആണ്‌ പാലക്കാട്‌ രണ്ട്‌- അഡീഷണൽ കോടതി ജഡ്ജി ഡി സുധീർ ഡേവിഡ്‌ ശിക്ഷിച്ചത്‌. പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുമാസം അധികതടവ് അനുഭവിക്കണം.  2017 ജൂലൈ 16ന്‌ കൊഴിഞ്ഞാമ്പാറ–- -പാലക്കാട്‌ റോഡിൽ നടത്തിയ പരിശോധനയിലാണ്‌ ഇയാൾ പിടിയിലായത്‌. 1.150 കിലോ കഞ്ചാവാണ്‌ പിടിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എം മനോജ്‌കുമാറും എൻഡിപിഎസ്‌  സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണുവും ഹാജരായി. Read on deshabhimani.com

Related News