കായികക്കുതിപ്പിന് ഊന്നൽ: ഡോ. പി സരിൻ
പാലക്കാട് മണ്ഡലത്തിൽ കായികമേഖലയുടെ പുരോഗതിക്ക് മുഖ്യപരിഗണന നൽകുമെന്ന് പാലക്കാട് മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ പറഞ്ഞു. സൂര്യരശ്മി കൺവൻഷൻ സെന്ററിൽ മാധ്യമ പ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ സ്റ്റേഡിയം കാടുമൂടി. അവിടെ പരിശീലനത്തിന് സൗകര്യമില്ല. കേരളത്തിൽ ഏറ്റവുംകൂടുതൽ കായികതാരങ്ങളെ സംഭാവനചെയ്യുന്ന ജില്ലയാണ് പാലക്കാട്. കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര പ്രാധാന്യം നൽകുമെന്നും മാധ്യമ പ്രവർത്തകരുമായുള്ള ചർച്ചയിൽ സരിൻ പറഞ്ഞു. വിദ്യാഭ്യാസ–- ആരോഗ്യ മേഖലകളിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളും. മണ്ഡലത്തിൽ നടപ്പാക്കേണ്ട വികസനപദ്ധതികൾ സംബന്ധിച്ച് മുൻഗണനാക്രമത്തിൽ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും സരിൻ പറഞ്ഞു. മന്ത്രി എം ബി രാജേഷ്, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം വി നികേഷ്കുമാർ, മണ്ഡലം സെക്രട്ടറി കെ കൃഷ്ണൻകുട്ടി എന്നിവരും പങ്കെടുത്തു. Read on deshabhimani.com