യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയത് ബലികൊടുക്കാൻ: എം ബി രാജേഷ്
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയത് ബലികൊടുക്കാനാണെന്ന് മന്ത്രി എം ബി രാജേഷ്. കെ മുരളീധരനെ ഇവിടെ സ്ഥാനാർഥിയാക്കണമെന്ന് ഡിസിസി ഏകകണ്‌ഠേന ആവശ്യപ്പെട്ടിട്ടും അത് തള്ളിയത് ബലികൊടുക്കാൻ പറ്റിയ ഒരു സ്ഥാനാർഥിയെ കിട്ടിയതുകൊണ്ടാണ്. പ്രവർത്തകരെ കറിവേപ്പിലപോലെ വലിച്ചെറിയുന്നവരുടെ പ്രസ്ഥാനമല്ല സിപിഐ എം. കോൺഗ്രസ് നേതാവ് ശശിതരൂർ അടക്കം ഡോ. സരിൻ മിടുക്കനാണെന്ന് പറഞ്ഞിട്ടുണ്ട്. അത്തരം മിടുക്കർക്ക് കോൺഗ്രസിൽ സ്ഥാനമില്ലാതായെന്നും മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിൽ എം ബി രാജേഷ് പറഞ്ഞു. Read on deshabhimani.com