16 പുതിയ കേസ്‌ ചികിത്സയിൽ 105 പേർ



പാലക്കാട്  ജില്ലയിൽ വ്യാഴാഴ്‌ച 16 പേർക്കുകൂടി കോവിഡ്‌ –-19 സ്ഥിരീകരിച്ചു. അബുദാബി, ചെന്നൈ എന്നിവിടങ്ങളിൽനിന്ന്‌ എത്തിയ അഞ്ചുവീതം പേർ, കർണാടകയിൽനിന്ന്‌ എത്തിയ രണ്ടുപേർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്ന്‌ എത്തിയ ഒരോരുത്തർക്കും രണ്ടുപേർക്ക്‌ സമ്പർക്കത്തിലൂടെയുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 105 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 123 പേർക്ക്‌. 18 പേർ രോഗമുക്തരായി.  മഹാരാഷ്ട്രയിൽനിന്ന്‌ എത്തിയ രോഗലക്ഷണമുള്ള കണ്ണിയംപുറം സ്വദേശിയുടെ അമ്മയ്ക്കും (58), മെയ് നാലിന് ചെന്നൈയിൽനിന്ന്‌ എത്തി 23ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായ റേഷൻകട നടത്തുന്ന കടമ്പഴിപ്പുറം സ്വദേശിനിക്കുമാണ് (56) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.  മഹാരാഷ്ട്രയിൽനിന്ന്‌ എത്തിയ കണ്ണിയംപുറം സ്വദേശിയുടെ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. 22ന് ചെന്നൈയിൽനിന്ന്‌ വന്ന കൊപ്പം സ്വദേശി(68), 20ന് ചെന്നൈയിൽനിന്ന്‌ എത്തിയ ഒറ്റപ്പാലം പാലാട്ട് റോഡ് സ്വദേശിനി (83), 20ന്‌ ചെന്നൈയിൽനിന്ന്‌ വന്ന ആനക്കര സ്വദേശിനി (23), 13ന് ചെന്നൈയിൽനിന്ന്‌ വന്ന അലനല്ലൂർ സ്വദേശി (19), ചെന്നൈയിൽനിന്ന്‌ വന്ന ശ്രീകൃഷ്ണപുരം സ്വദേശി (23), 11ന് അബുദാബിയിൽനിന്ന്‌ വന്ന വല്ലപ്പുഴ സ്വദേശിനി (44), വാണിയംകുളം സ്വദേശിനി (29), 18ന്   വന്ന ശ്രീകൃഷ്ണപുരം കാട്ടുകുളം സ്വദേശി (35), കേരളശേരി വടശേരി സ്വദേശി (35), പഴമ്പാലക്കോട് സ്വദേശി (28), 23ന് മുംബൈയിൽനിന്ന്‌ എത്തിയ തൃക്കടീരി സ്വദേശി (42), 19ന് ബംഗളൂരുവിൽനിന്ന്‌ എത്തിയ അലനല്ലൂർ സ്വദേശി (25), 18ന് ഡൽഹിയിൽനിന്ന്‌ എത്തിയ കോട്ടോപ്പാടം സ്വദേശി (22), കർണാടകയിലെ ഭട്‌കലിൽനിന്ന്‌ കുടുംബത്തോടൊപ്പം യാത്ര ചെയ്‌ത്‌ എത്തിയ കോട്ടോപ്പാടം സ്വദേശി (54) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. ആനക്കര, വാണിയംകുളം സ്വദേശിനികൾ ഗർഭിണികളാണ്‌.  Read on deshabhimani.com

Related News